ഇവരില്‍ ഒരാള്‍ ടി20-യില്‍ ഡബിള്‍ സെഞ്ച്വറി നേടും, പ്രവചനവുമായി യുവരാജ്

0
201

ന്യൂദല്‍ഹി: (www.mediavisionnews.in) ഏകദിന ക്രിക്കറ്റില്‍ തന്നെ ഡബിള്‍ സെഞ്ച്വറി അപൂര്‍വ്വ സംഭവമായിരിക്കെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ സാദ്ധ്യതയുളള താരങ്ങളെ പ്രവചച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ക്രിസ് ഗെയില്‍, എബി ഡിവില്ലേഴ്‌സ്, രോഹിത്ത് ശര്‍മ്മ എന്നിവരില്‍ ഒരാളായിരിക്കും ആ ചരിത്ര റെക്കോഡ് സ്വന്തമാക്കുക എന്നാണ് യുവരാജിന്റെ പ്രവചനം.

‘ക്രിസ് ഗെയിലും എബി ഡീവില്ലിയേഴ്‌സുമാണ് ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ സാദ്ധ്യതയുള്ള ബാറ്റ്‌സ്മാന്‍മാരായി ഞാന്‍ കരുതുന്നത്. രോഹിത് ശര്‍മയാണ് മനസ്സില്‍ വരുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍,’ യുവരാജ് സിംഗ്പറഞ്ഞു. അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ച്വറി നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ക്രിസ് ഗെയില്‍ രണ്ട് സെഞ്ച്വറി നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ പോലും ഒരുകാലത്ത് ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് അത്ഭുതമായിരുന്നു. പാകിസ്ഥാന്റെ സയീദ് അന്‍വറിന്റെ 194 റണ്‍സായിരുന്നു ഏറെക്കാലം ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2010-ല്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ആദ്യ ഡബിള്‍ സെഞ്ച്വറി നേടി ചരിത്രം രചിച്ചത്.

പിന്നീട് വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, മാര്‍ട്ടിന്‍ ഗപ്ടില്‍, ഫഖര്‍ സമാന്‍, ക്രിസ് ഗെയില്‍ എന്നിവരും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇത് വരെ ആര്‍ക്കും ഡബിള്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here