ദോഹ: (www.mediavisionnews.in) ഇന്ത്യൻ വിമാനകമ്പനി ഗോ എയർ മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ട് സർവീസിന് ഒരുങ്ങുന്നു. മാർച്ച് 19 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് തുടങ്ങും. മുംബൈയിൽ നിന്ന് വൈകിട്ട് 5.50 ന് പുറപ്പെടുന്ന ജി8-7വിമാനം പ്രാദേശിക സമയം 7.30ന് ദോഹയിലെത്തും.
ദോഹയിൽ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ജി8-8 വിമാനം മുംബൈയിൽ പുലർച്ചെ 2.40ന് എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി ഗോ എയർ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. നിലവിൽ ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ മാത്രമാണ് ദോഹയിൽ നിന്ന് സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ ദോഹ സർവീസ് 21 മുതൽ
എയർ ഇന്ത്യയുടെ ദോഹ-മുംബൈ സർവീസ് ഈ മാസം 21 മുതൽ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ വെള്ളി, ഞായർ, ചൊവ്വ ദിവസങ്ങളിലായി 3 സർവീസുകളാണ് മുംബൈയിലേക്ക് നടത്തുന്നത്. മുംബൈ-ദോഹ രാവിലെ 11.15 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.35 ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് 2.05 ന് പുറപ്പെടുന്ന വിമാനം രാത്രി എട്ടിന് മുംബൈയിലെത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ദോഹ-മുംബൈ ഇക്കോണമി ക്ലാസിൽ 735 റിയാലും മുംബൈ- ദോഹ 785 റിയാലുമാണ് ഏകദേശ നിരക്ക്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.