ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വനിയമില്ലാതെ തടവറകളില്‍ കഴിയുന്നവരില്‍ മുസ്‌ലിംകളല്ലാത്തവരെ മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അസം സര്‍ക്കാരിനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. 2015ല്‍ പാസ്‌പോര്‍ട്ട് ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി അടിസ്ഥാനത്തിലാണ് മുസ്‌ലിംകളല്ലാത്തവരെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം.
പൗരത്വ രേഖകള്‍ ഉണ്ടായിട്ടും വിദേശികളായി പ്രഖ്യാപിക്കപ്പെട്ട് അസമില്‍ നിരവധി പേര്‍ തടവറകളില്‍ കഴിയുന്നതിന് കുറിച്ച് കോണ്‍ഗ്രസ് എം.പി അബ്ദുല്‍ ഖാലിദ് ലോക്‌സഭയില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായിയാണ് മുസ്‌ലിംകളല്ലാത്തവരെ പുറത്ത് വിടുമെന്ന കാര്യം വ്യക്തമാക്കിയത്.
അസം തടവറകളില്‍ കഴിയുന്ന ഹിന്ദു,സിഖ്,പാഴ്‌സി,ബുദ്ധ,ക്രിസ്ത്യന്‍,ജൈന മതവിഭാഗക്കാരെയാണ് മോചിപ്പിക്കുക. ഇതോടെ പൗരത്വ നിയമം മുസ്‌ലിംകളെ ലക്ഷ്യമിട്ടല്ലെന്ന കേന്ദ്രത്തിന്റെ വാദം നുണയാണെന്ന് വ്യക്തമാക്കുന്നു. ഇതുവരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെന്ന് വിളിച്ച തടവറകളുടെ പേര് മാറ്റി ഹോള്‍ഡിങ് സെന്റര്‍ എന്നാക്കിയതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.