ബജറ്റ് നിരാശജനകം: എം സി ഖമറുദ്ധീൻ എം.എൽ.എ

0
258

തിരുവനന്തപുരം: (www.mediavisionnews.in) കേരള സർക്കാരിന്റെ ഈ വർഷത്തെ ബജറ്റിലും കാസറഗോഡ് മെഡിക്കൽ കോളേജിനെ വേണ്ട രീതിയിൽ പരിഗണിക്കാത്തത് ജില്ലയോട് ഇടത് സർക്കാർ കാട്ടുന്ന അവഗണനയുടെ തുടർച്ചയാണെന്നും ബജറ്റ് ഏറെ നിരാശജനകവും പ്രതി ഷേധാർഹവുമാണെന്ന് മഞ്ചേശ്വരം എം.എൽ.എ എം സി ഖമറുദ്ധീൻ പറഞ്ഞു.

മണ്ഡലത്തിൽ നിന്ന് ഇരുപത്തഞ്ചോളം പദ്ധതികളുടെ പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും അതിൽ പ്രധാനപ്പെട്ട പദ്ധതികളെ തഴയുകയും പരിഗണിച്ച പദ്ധതികൾക്ക് ആവശ്യമായ തുക അനുവദിക്കാതെ ടോക്കൺ തുക മാത്രം വെച്ച് പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ തന്ത്രമാണെന്നും എം.എൽ.എ പറഞ്ഞു.

25 രൂപയ്ക്ക് ഊൺ പോലോത്ത പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച 12 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം, 80 രൂപയ്ക്ക് ഒരു കിലോ കൊഴിയിറച്ചി എന്നൊക്കെ പ്രഖ്യാപിച്ച പദ്ധതികൾ ഇന്നേവരെ നടപ്പാക്കാൻ സാധിക്കാത സർക്കാർ നടപ്പിൽ വരുത്താൻ പറ്റാത്ത പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here