ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കി ബിജെപി, ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്കുകള്‍

0
202

ന്യൂഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രചാരണഗാനം പുറത്തിറക്കി. പൗരത്വ നിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരേ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്.

ജനുവരി 31നാണ് 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചരണ ഗാനം പാര്‍ട്ടി പുറത്തുവിട്ടത്. യ്യൂട്യൂബില്‍ ബിജെപി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം 4.52ലക്ഷം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.

അതേസമയം, ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 4300 ലൈക്കുകളും 1.72ലക്ഷം ഡിസ്ലൈകകുകളുമാണ് ബിജെപിയുടെ പ്രചാരണഗാനത്തിനായി ലഭിച്ചിരിക്കുന്നത്.

കൂടാതെ, വീഡിയോ കണ്ടതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും പാര്‍ട്ടിയെ വിമര്‍ശിച്ചു കൊണ്ടുള്ള കമ്മന്റുകളും നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കരുത്, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ഇന്ത്യയിലെ യുവാക്കള്‍ വെറും വിഡ്ഢികളല്ല, തുടങ്ങി 11,247 ഓളം കമ്മന്റുകളാണ് ഗാനത്തിന് താഴെയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here