മുംബൈ: (www.mediavisionnews.in) ഒരു മാസത്തിനിടെ ഇരുപതോളം യുവതികളെ ലൈംഗികമായി ഉപദ്രവിച്ച് സ്ത്രീകളുടെ പേടി സ്വപ്‌നമായി മാറിയ പ്രതിയെ ഒടുവില്‍ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി. ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാക്കിയ ഇബ്രാന്‍ സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ 2011ല്‍ ഒരു യുവതിയ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റ്, ഖാര്‍ എന്നീ പ്രദേശങ്ങളായിരുന്നു ഇയാളുടെ വിഹാര കേന്ദ്രം. കഴിഞ്ഞ ജനുവരി 26ന് മുംബൈയിലെ ഒരു റയില്‍വേ സ്‌റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലൂടെ നടക്കുകയായിരുന്ന യുവതിയെ ആരുമില്ലാത്ത സമയത്ത് കടന്നുപിടിച്ച് ഇയാള്‍ ചുംബിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പേടിച്ചുപോയ യുവതി ഇവിടെ നിന്നും ഓടിപ്പോവുന്ന ദൃശ്യങ്ങളും സി.സി.ടി.വിയില്‍ പതിഞ്ഞു.
വെളുത്ത വസ്ത്രവും നീല ജീന്‍സുമാണ് ഇയാള്‍ ധരിച്ചിരുന്നത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ മാട്ടുംഗ റെയില്‍വേ സ്‌റ്റേഷനിലുള്‍പ്പെടെ സ്ത്രീകളെ തുടര്‍ച്ചയായി ഉപദ്രവിച്ചതായി തിരിച്ചറിഞ്ഞു. ദൃശ്യങ്ങളില്‍ നിന്നും യാതൊരു ഭയവുമില്ലാതെയാണ് ഇയാള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്ന് വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം കൃത്യമായി പതിയാത്തത് പൊലിസിനെ കുഴക്കി.
കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന പുതിയ മോഡല്‍ സ്‌കൂട്ടി ബൈക്ക് തിരിച്ചറിഞ്ഞത്. ഇതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരേ കൂടുതല്‍ മോഷണക്കേസുകളും വിവിധ സ്‌റ്റേഷനുകളിലുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകളെ ഉപദ്രവിച്ച സംഭവങ്ങളില്‍ ഇതുവരേ ആരും പരാതിയുമായി വരാത്തതിനാല്‍ പൊലിസിന് കേസെടുക്കാനായിട്ടില്ല. ഇയാള്‍ പിടിയിലായ സാഹചര്യത്തില്‍ ആക്രമണത്തിനിരയായ യുവതികള്‍ സ്റ്റേഷനില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പൊലിസുകാര്‍.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക