ഫോണില്‍ മുഴുകി പാചകക്കാരന്‍, സ്കൂളില്‍ തിളച്ച കറിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

0
213

മിര്‍സാപൂര്‍:  (www.mediavisionnews.in) ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലാ സ്‌കൂളില്‍ തിളച്ച കറിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരണപ്പെട്ടെ പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ലെന്ന് മിര്‍സാപൂരിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

മൂന്ന് വയസുകാരി വിദ്യാര്‍ത്ഥികളായ സഹോദരന്മാര്‍ക്കൊപ്പമാണ് സ്കൂളിലെത്തിയതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. പാചകക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നതിനാല്‍ കുട്ടി അടുത്തെത്തിയത് അറിഞ്ഞില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ പരിഭ്രാന്തനായെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

സംഭവത്തില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ കുമാര്‍ പട്ടേല്‍ അറിയിച്ചു. സമാനമായ സംഭവം നവംബറില്‍ ആന്ധ്രാപ്രദേശിലെ കര്‍നൂളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് വയസുള്ള കുട്ടിയാണ് അന്ന് മരിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here