ഹീമോഫീലിയ മരുന്നുകള്‍ അടിയന്തിരമായി ലഭ്യമാക്കണം: എം.സി ഖമറുദ്ധീന്‍ എംഎല്‍എ

0
161

തിരുവനന്തപുരം: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലേതടക്കം ഹീമോഫീലിയ പോലുള്ള രക്ത സംബന്ധമായ രോഗങ്ങൾ ബാധിച്ച രോഗികൾ കാരുണ്യ പദ്ധതിയുടെ അനിശ്ചിതത്വവും മറ്റും കാരണങ്ങളാൽ മാസത്തിൽ വൻതുക ചിലവ് വരുന്ന ഫാക്ടർ കോൺസൺട്രേറ്റ് മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാകാതെ വലയുകയാണ്.

യഥാസമയം ആവശ്യമായ മരുന്നുകൾ ലഭ്യമായില്ലെങ്കിൽ ശരീരത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം രോഗികളുടെ സാഹചര്യം കണക്കിലെടുത്തു അടിയന്തിരമായി മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറോട് എം സി ഖമറുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു.

‘കാരുണ്യ പദ്ധതി’ യിൽ സൗജന്യമായ ലഭിച്ചിരുന്ന ഇത്തരം മരുന്നുകൾ നിർത്തലാകുന്നുവെന്ന ആശങ്കയിലാണ് പല രോഗികളും.
സങ്കേതിക കാരണങ്ങളിലും മറ്റും ഇത്തരം ജീവൻരക്ഷാ മരുന്നുകൾ ആവശ്യക്കാർക്ക് ലഭ്യമാകാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതിൽ സർക്കാർ ഏറെ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here