മധ്യപ്രദേശിലെ ജബല്‍പൂരില്‍ 700 പ്രവര്‍ത്തകര്‍ ബിജെപി വിട്ടു – പൗരത്വനിയമത്തിലും പട്ടികയിലും പ്രതിഷേധിച്ചാണ് നടപടി

0
156

മധ്യപ്രദേശ് (www.mediavisionnews.in) ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊഴിഞ്ഞു പോക്ക് തുടരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ മാത്രം 700 പാര്‍ട്ടി പ്രവര്‍ത്തകരാണ് രാജിവെച്ചത്.

നിയമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ സിഎഎയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരുന്നു. 50 ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലിലും രാജിവെക്കുകയും ചെയ്തു. മൈഹാര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ കൂട്ട രാജി എന്ന വാര്‍ത്ത ബിജെപി നേതൃത്വം നിഷേധിക്കുകയാണ് ചെയ്തത്. പ്രാഥമിക അംഗത്വമില്ലാത്തവരാണ് രാജിവച്ചുവെന്ന് പറയുന്നതെന്ന് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ രാജിവച്ചവര്‍ തങ്ങളുടെ പ്രാഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജറാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here