കാസര്‍കോട്: (www.mediavisionnews.in) കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചൈനയില്‍നിന്നെത്തിയ 60 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ നാലുപേരുടെ സ്രവത്തിന്റെ സാംപി ള്‍ പുണെയിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു.
സാംപിള്‍ ജില്ലയില്‍നിന്ന് എറണാകുളം ലാബിലേക്ക് എത്തിച്ചശേഷമാണ് പുണെയിലെ ലാബിലേക്ക് സാംപിളുകള്‍ അയക്കുക. കുറഞ്ഞത് നാലുദിവസമെങ്കിലും കഴിഞ്ഞാണ് പരിശോധനാഫലം ലഭിക്കുക. ആരോഗ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്നനിലയില്‍ ഒരാള്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ചൈനയില്‍നിന്നെത്തിയ ഇദ്ദേഹത്തിന് ചെറിയൊരു ജലദോഷം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചൈനയില്‍നിന്ന് വന്നതുകൊണ്ടുമാത്രം പ്രത്യേക നിരീക്ഷണത്തിലുള്‍പ്പെടുത്തിയതാണ്. ചൈനയില്‍നിന്നോ മറ്റ് രോഗബാധിതരാജ്യങ്ങളില്‍നിന്നോ എത്തുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം.
ദിശ: 0471-2552056, ജില്ലാ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ സെല്‍: 9946000493. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണെന്ന് ജില്ലാ സര്‍വയലെന്‍സ് ഓഫീസര്‍ ഡോ. എ.ടി.മനോജ് അറിയിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.