ബൈജിങ്: (www.mediavisionnews.in) നോവല്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന ചൈനയിലെ വുഹാന്‍ തെരുവില്‍ മധ്യവയസ്‌ക്കന്‍ മരിച്ചുവീണിറ്റും ആതാരെന്ന്‌പോലും തിരിഞ്ഞുനോക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന വീഡിയോ ആശങ്കയുയര്‍ത്തുന്ന വാര്‍ത്തയാവുന്നു.
വുഹാനിലെ ആളൊഴിഞ്ഞ നിരത്തിലെ കടകളോട് ചേര്‍ന്ന നടപ്പാതയിലാണ് അഞ്ജാത മൃതദേഹം കാണപ്പെട്ടത്. മുഖത്ത് മാസ്‌ക് ധരിച്ച് മരിച്ചു വീണുകിടക്കുന്ന ആളുടെ കയ്യില്‍ ക്യാരി ബാഗുമുണ്ടായികുന്നു. മരണകാരണം എന്താണെന്ന് തിരിക്കാന്‍ പോലും ആളുകള്‍ നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് ദൃശ്യങ്ങള്‍ കാണിക്കുന്നത്.
കൊറോണ വൈറസ് രോഗം മൂലം നിരവധി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആസ്പത്രിക്ക് തൊട്ടടുത്താണ് മധ്യവയസ്‌ക്കന്‍ എന്ന് തോന്നിപ്പിക്കുന്ന ഇയാള്‍ മരിച്ചുവീണത്.
ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് മരിച്ചാല്‍ പോലും കൊറോണയെ ഭയത്താല്‍ ആരും ഇടപെടാന്‍ എത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ഇത് തന്നെ വളരെ അസ്വസ്ഥയാക്കുന്നതായി ചൈനീസ് മാധ്യമ പ്രവര്‍ത്തക മലിസ ചാന്‍ ട്വീറ്റ് ചെയ്തു. വുഹാന്റെ തെരുവില്‍ ഒരാള്‍ മരിച്ചുകിടന്നിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ 15 ആംബുലന്‍സുകള്‍ കടന്നുപോയിട്ടും ആരും ഒന്നും ചെയ്തില്ല. എങ്ങനെയാണ് അയാള്‍ മരിച്ചതെന്ന് വ്യക്തമല്ല. ഇതാണ് ചൈനയിലെ ഇപ്പോഴത്തെ നില, ദൃശ്യം പങ്കുവെച്ച് മലിസ ട്വീറ്റ് ചെയ്തു.
കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.
ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് മരിച്ചാല്‍ പോലും കൊറോണയെ ഭയത്താല്‍ ആരും ഇടപെടാന്‍ എത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.