കൊറോണ: ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി കുവൈത്ത്

0
163

കു​വൈ​ത്ത് സി​റ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാർക്കു കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചക്കിടെ ചൈന സന്ദർശിച്ച മറ്റു വിദേശകൾക്കും രാജ്യക്കാർക്കും സിവിൽ ഏവിയേഷൻ വിഭാഗം പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വ്യോമയാന വകുപ്പ് ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇതിനു പുറമെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈനയിലോ ഹോങ്കോങിലോ യാത്ര ചെയ്തവർക്കും പ്രവേശനവിലക്കു ബാധകമാണ്. ഇത്തരക്കാർ കുവൈത്തിൽ ഇഖാമയുള്ളവരാണെങ്കിലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ബോർഡിങ് പാസ് അനുവദിക്കരുതെന്ന് വിമാനക്കമ്പനികൾക്കു സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷാ കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നു അധികൃതർ വ്യക്തമാക്കി. കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രകക്കാരെ കർശനമായി നിരീക്ഷിക്കാൻ വിമാനത്താവളത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള യാത്രക്കാരും പ്രത്യേക നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടാൽ മാത്രമേ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഖത്തർ വഴി കുവൈത്തിലെത്തിയ ഒമ്പതു ചൈനീസ് പൗരന്മാരെ മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച കുവൈത്ത് തിരിച്ചയച്ചിരുന്നു. ഇതുവരെ കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആരും രാജ്യത്തു പ്രവേശിച്ചതായി കണ്ടെത്തിയിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here