പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി; പ്രതിഷേധം തുടരുമെന്ന് മമത

0
322

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പ്രമേയം പാസാക്കിയത്.

ബംഗാളില്‍ സിഎഎയും എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കില്‍ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയില്‍ വീഴില്ലെന്നും മമത പറഞ്ഞു.

തടങ്കല്‍ പാളയങ്ങള്‍ അടക്കമുള്ളവ അംഗീകരിക്കാനാവില്ല. രാജ്യം വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ജനിക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്. വിവിധ കാര്‍ഡുകള്‍ക്കുവേണ്ടി ജനം ക്യൂ നില്‍ക്കുകയാണ്.

അവര്‍ പാകിസ്താന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പാകിസ്താനെപ്പറ്റി കൂടുതല്‍ സംസാരിക്കുന്ന അവര്‍ ഹിന്ദുസ്ഥാനെപ്പറ്റി വളരെ കുറച്ചുമാത്രം സംസാരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here