തൃശ്ശൂര്‍: (www.mediavisionnews.in) തൃശ്ശൂര്‍ സിറ്റി പൊലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സംഭവം മറ്റൊന്നുമല്ല, പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും വന്‍ പ്രതിഷേധം അരങ്ങേറുകയും തമ്മില്‍ കലഹിക്കുകയും ചെയ്യുമ്പോള്‍ മതമല്ല, മനുഷ്യനാണ് വലുതെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.
‘ഭരണഘടനാ സംരക്ഷണവലയം’ എന്ന പേരില്‍ മുസ്ലീം സംഘടന സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നു പോകുകയായിരുന്നു. എന്നാല്‍ ഘോഷയാത്ര കടന്നുപോകാന്‍ സൗകര്യമില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രതിഷേധ പരിപാടിയുടെ സംഘാടകരെ സമീപിച്ചു. തുടര്‍ന്ന് സൗകര്യം നല്‍കുന്നതിനൊപ്പം ഘോഷയാത്രയ്ക്ക് വാളണ്ടിയര്‍മാരായി മുസ്ലിം പ്രവര്‍ത്തകര്‍ നിരന്നുനിന്നു.
എന്നാല്‍ ഇങ്ങനെ മതസൗഹാര്‍ദ്ദത്തിലൂടെ കേരളം മാതൃകയാകുന്നത് ഇതാദ്യമല്ല. നേരത്തെ കായംകുളത്ത് അഞ്ജു എന്ന ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിക്കാരായിരുന്നു. വിവാഹ പന്തല്‍ ഒരുങ്ങിയതാകട്ടെ പള്ളി മുറ്റത്തും. അച്ഛന്റെ സ്ഥാനത്തു നിന്ന് ദക്ഷിണ വാങ്ങി അഞ്ജുവിനെ പുതുജീവിതത്തിലേക്ക് കൈപിടിച്ചിറക്കിയത് കമ്മിറ്റിയിലെ അംഗമായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക