സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും

0
233

കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഏതാണ്ട് പതിമൂന്നോളം സംഘടനകൾ ഉണ്ടെന്നും ഇതാദ്യമായാണ് എല്ലാ സംഘടനകളും ഒരുമിച്ച് സമരം പ്രഖ്യാപിക്കുന്നതെന്നും സംയുക്തസമരസമിതി പറഞ്ഞു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബസ് ചാർജ് വർദ്ധന ഉണ്ടായത്‌ 2018 മാർച്ച് ഒന്നിനാണ്. അന്ന് ഡീസൽ വില 62 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 72 രൂപയ്ക്കു മുകളിലാണെന്ന് സമരസമിതി പറഞ്ഞു. ഡീസൽ വില വർദ്ധന, ഇൻഷുറൻസ് പ്രീമിയത്തിലെ വർദ്ധന എന്നിവയാണ് ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കാരണമായി സംഘടനകൾ ചൂണ്ടി കാട്ടുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here