മുംബൈ: (www.mediavisionnews.in) പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനൂകൂലിക്കുകയും പിന്നീട് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശേഷം എതിര്‍ക്കുകയും ചെയ്ത ശിവസേന പൗരത്വ നിയമഭേദഗതിയില്‍ ധാരാളം പഴുതുകളുണ്ടെന്നും ചൂണ്ടിക്കാട്ടി.
പാകിസ്താനിലേയും ബംഗ്ലാദേശിലേയും മുസ് ലിംകളെ പുറത്താക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് മാറ്റിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയെയും ശിവസേന ശക്തമായി വിമര്‍ശിച്ചു. 14 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മറാത്ത പ്രത്യയശാസ്ത്രവുമായാണ് രാജ് താക്കറെ എം.എന്‍.എസിന് തുടക്കം കുറിച്ചത് ഇപ്പോഴത് ഹിന്ദുത്വത്തിലേക്ക് ചുവടു മാറ്റിയിരിക്കുന്നുവെന്നും ബി.ജെ.പിയില്‍ നിന്ന് എം.എന്‍.എസിന് ഒന്നും കിട്ടില്ലെന്നും സാമ്‌നയില്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക