റേഷന്‍ കാര്‍ഡിലും എന്‍.ആര്‍.സി, പുലിവാല് പിടിച്ച്‌ സിവില്‍ സപ്ലൈ ഓഫീസര്‍മാ‌ര്‍

0
209

തിരുവനന്തപുരം: (www.mediavisionnews.in) റേഷന്‍കാര്‍ഡിലെ ‘എന്‍.ആ‌ര്‍.സി’ തെറ്റിദ്ധരിപ്പിച്ച്‌ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വമ്പന്‍ പ്രചാരണം! അതോടെ സംസ്ഥാനത്തെ സപ്ലൈ ഓഫീസര്‍മാര്‍ക്ക് മനസമാധാനമില്ലാതായി. ന്യൂ റേഷന്‍ കാര്‍ഡിന് റേഷന്‍ ഉദ്യോഗസ്ഥര്‍ ‘എന്‍.ആര്‍.സി’ എന്നാണ് ചുരുക്കപ്പേര് എഴുതുന്നത്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ആണെന്ന വ്യാജ പ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇതിനൊപ്പം എന്‍.ആര്‍.സി എന്നെഴുതിയ റേഷന്‍ കാര്‍ഡിന്റെ ചെറിയൊരു ഭാഗവും പ്രചരിക്കുന്നുണ്ട്.

പാലക്കാട് പട്ടാമ്പിയിലെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് ആദ്യം എട്ടിന്റെ പണി കിട്ടിയത്. പതിയെ സംഭവം വ്യാപകമാകാന്‍ തുടങ്ങി. ഇപ്പോള്‍ എന്‍.ആര്‍.സി എന്നെഴുതും മുമ്പ് സപ്ളൈ ഓഫീസര്‍മാര്‍ രണ്ട് തവണ ചിന്തിക്കും. പഴയ കാര്‍ഡില്‍ നിന്ന് പേരുവെട്ടി പുതിയ റേഷന്‍കാര്‍ഡില്‍ പേര് കൂട്ടിചേര്‍ക്കുമ്പോൾ ന്യൂ റേഷന്‍ കാര്‍ഡെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് സപ്ലൈ ഓഫീസുകളില്‍ എന്‍.ആര്‍.സി എന്ന ചുരുക്കെഴുത്ത് കാലങ്ങളായി ഉപയോഗിക്കുന്നത്. നോ റേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നെഴുതാനും ചിലയിടങ്ങളില്‍ എന്‍.ആര്‍.സി എന്നെഴുതും.

അതേസമയം വ്യാജ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി നീങ്ങാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരുടെ തീരുമാനം. സംഭവം വിവാദമായതോടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ട്രോളന്മാരുടെ സംഭാവനയായി ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here