ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന് ഭൂരിപക്ഷം വിശ്വസിക്കുന്നതായി ഇന്ത്യ ടുഡേ സര്‍വ്വേ. ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയിലാണ് ഇത്.
43 ശതമാനം പേരാണ് ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അഭിപ്രായപ്പെട്ടത്. 32 ശതമാനം പേര്‍ തങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു.
25 ശതമാനം പേര്‍ പൗരത്വ നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും പോലുള്ള ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന കാര്യത്തില്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ എന്ന് അറിയില്ലെന്ന് പറഞ്ഞു.
ഡിസംബര്‍ 21 മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇന്ത്യ ടുഡേ ഈ സര്‍വ്വേ നടത്തിയത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക