‘നിന്നെ വേണമെങ്കില്‍ കൊല്ലാന്‍ മടിക്കില്ല’; പൗരത്വ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സ്ത്രീകള്‍ ; സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ കൊലവിളി

0
214

എറണാകുളം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികളായ ഒരു കൂട്ടം സ്ത്രീകള്‍.

നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഞ്ജിത ഉമേഷ് എന്ന യുവതിയാണ് പരിപാടിയില്‍ പ്രതിഷേധവുമായി എത്തിയത്.

ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും ‘നിന്നെ വേണമെങ്കില്‍ കൊല്ലാന്‍ മടിക്കില്ലെ’ന്നും ‘നീയൊക്കെ ഹിന്ദുവാണോ?’ എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇറങ്ങിപ്പോകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും സ്ത്രീകള്‍ നടത്തുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ യുവതിക്കെതിരെ അക്രമണത്തിന് ആഹ്വാനവും ഉയരുന്നുണ്ട്.

യുവതിക്കെതിരെ വ്യാപക തെറിവിളികളാണ് വീഡിയോയുടെ താഴെ കമന്റുകളായി വരുന്നത്.

''ഇവള് ആ സതീശന്‍റെ ഹൂറി ആണൊ ഇനി''പൗരത്വ നിയമത്തെ എതിര്‍ത്ത് സംസാരിക്കാന്‍ ക്ഷേത്രകമ്മിറ്റിയില്‍ എത്തിയ അഭിനവ ബിന്ദുഅമ്മിണിയെ ആട്ടി പുറത്താക്കി അമ്മമാര്

Posted by Deepu Raj on Wednesday, January 22, 2020

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here