ഹൈദരാബാദ് (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ കരിംനഗറില്‍ റാലിയില്‍ പങ്കെടുക്കവേയാണ്
ഒവൈസിയെ ഷായെ വെല്ലുവിളിച്ചത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.
എന്തിന് അവരോട് ചര്‍ച്ച നടത്തണം? എന്നോട് ചര്‍ച്ച നടത്തൂ ഒവൈസി ആവശ്യപ്പെട്ടു.താനിവിടെയുണ്ടെന്നും ചര്‍ച്ചകള്‍ തന്നോട് ആകാമെന്നും ഒവൈസി പറഞ്ഞു. ചര്‍ച്ച നടത്തേണ്ടത് താടിക്കാരനുമായാണ്,സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവയില്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്താന്‍ തനിക്ക് സാധിക്കുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.