കെ.എഫ് ഇഖ്ബാലിനെതിരെ കേസ്: ആർ.എസ്.എസ് നേതാവിനെ പോലീസ് നിലക്ക് നിർത്തണം – യൂത്ത് ലീഗ്

0
133

ഉപ്പള: (www.mediavisionnews.in) മംഗലാപുരം പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ വിജയകുമാർ റൈ എന്ന ബിജു നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷൻ കെ.എഫ് ഇഖ്ബാലിനെതിരെ കേസെടുത്ത കുമ്പള പോലിസ് ആർ.എസ്.എസ്സിന് കുഴലൂത്ത് നടത്തുകയാണെന്നും, പ്രഭാതം മുതൽ പ്രദോഷം വരെ വർഗീയത മാത്രം പുലമ്പുന്ന വിജയകുമാർ റൈയുടെ സോഷ്യൽ മീഡിയ പരാമർശങ്ങൾ പരിശോധിക്കണമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ മുക്താർ എ, ജനറൽ സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ മംഗലാപുരം പോലീസ് നടത്തിയ ലാത്തിചാർജിനെയും, രണ്ട് പേരെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ ന്യായീകരിച്ചും വിജയകുമാർ സ്വന്തം വാട്സ്ആപ്പ് സ്റ്റാറ്റസ്സിൽ ഇട്ട മെസ്സേജുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സന്ദർഭത്തിലായിരുന്നു യൂത്ത് ലീഗ് നേതാവ് കെ.എഫ് ഇഖ്ബാൽ മറുപടി വോയിസുമായി രംഗത്ത് വന്നത്.

സംഭവത്തെ കുറിച്ച് പോലീസ് വസ്തുനിഷ്ഠമായി പഠിക്കാതെ ഏകപക്ഷീയമായി കേസെടുത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കുന്ന നടപടികൾ ഈ യുവമോർച്ച നേതാവിന്റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായിട്ടുണ്ട്. ആർ.എസ്.എസിന്റെ കേസ് കണ്ട് ഭയക്കുന്നവരല്ല യൂത്ത് ലീഗെന്നും, അതോർത്താൽ നല്ലതെന്നും നേതാക്കൾ ഓർമ്മപ്പെടുത്തി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here