തിരുവനന്തപുരം: (www.mediavisionnews.in) വീണ്ടും സോളാര്‍ കേസ് സജീവ ചര്‍ച്ചയാക്കി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍. സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടിയും കേസ് അന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍ തന്നെയാണ് രംഗത്തെത്തിയത്. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്.
ചെന്നൈയിലും തിരുവനന്തപുരത്തുമായി എത്തി രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്. നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പടെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെ ബിജെപിയുടെ താല്‍പര്യപ്രകാരം കേന്ദ്ര ഏജന്‍സികള്‍ സോളാര്‍ കേസില്‍ ഇടപെടുന്നത് രാഷ്ട്രീയക്കളി ആണെന്ന സംശയവും ഉയരുന്നുണ്ട്.
ഒന്ന് രണ്ട് തവണ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത നായര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും നീതി കിട്ടിയില്ലെന്ന പരാതി തനിക്ക് ഉണ്ടെന്നും സരിത പറയുന്നു. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് സരിത എസ് നായര്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക