തിരുവനന്തപുരം: (www.mediavisionnews.in) കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച വിതരണം ചെയ്യും. സംസ്ഥാനത്തെ അഞ്ച് വയസില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്കാണ് പോളിയോ തുള്ളി മരുന്ന് നല്കാന് ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.
ഞായറാഴ്ച ബൂത്ത് തല അടിസ്ഥാനത്തില്‍ ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീടുകളില്‍ എത്തി തുള്ളിമരുന്നും നല്‍കും.
പോളിയോ വിതരണത്തിനായി 24,247 വാക്സിനേഷന് ബൂത്തുകളും ( ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാകിസിനേറ്റര്) കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. വീടുകളില്‍ എത്തി പോളിയോ നല്‍കുന്നതിനായി 24,247 ടീമുകളെയും പരിശീലനം നല്കി തെരഞ്ഞെടുത്തിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക