ധോണി യുഗം അവസാനിക്കുന്നുവോ?; ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ പുറത്ത്

0
192

മുംബൈ: (www.mediavisionnews.in) എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈ അടുത്ത് വിരമിക്കുമോ? സംശയങ്ങള്‍ ബലപ്പെടുത്തി ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങളുടെ പുതിയ കരാര്‍ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ ധോനിക്ക് സ്ഥാനമില്ല. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

2019 ഏകദിന ലോകകപ്പിന് ശേഷം എം.എസ് ധോനി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. ഇതിനിടയില്‍ എം.എസ് ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കിയാണ് ധോനി വിട്ടുനിന്നത്. എന്നാല്‍ കരാര്‍ പട്ടികയില്‍ നിന്ന് കൂടി പുറത്തായതോടെ താരം ഇനി വിരമിക്കലിലേക്ക് നീങ്ങുമെന്നാണ് സൂചന. 

എ ഗ്രേഡില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. 11 താരങ്ങള്‍ ഉള്‍പ്പെട്ട എ ഗ്രേഡില്‍ അഞ്ചു കോടി രൂപയാണ് വാര്‍ഷിക വരുമാനം. മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത്-വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദര്‍ ജാദവ്, നവദീപ് സയ്‌ന, ദീപക് ചാഹര്ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടി. ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരേയാണ് കരാര്‍ കാലാവധി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here