ഉപ്പള: (www.mediavisionnews.in) ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തലാക്കാനുള്ള അധികൃത നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗം മുന്നറിയിപ്പ് നൽകി.
മാസങ്ങൾക്ക് മുൻപ് ആരംഭിച്ച കിടത്തി ചികിത്സ പ്രാരംഭ ഘട്ടത്തിൽ തന്നെ ഉപേക്ഷിക്കാൻ ശ്രമം നടക്കുന്നതായി ജനസംസാരമുണ്ടായിരുന്നു. ദേശീയപാതക്ക് സമാനമായി ഏക്കർ കണക്കിന് വിസ്തൃതിയിലുള്ള ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ട വിധം ഉണ്ടായിട്ടില്ല. താലൂക് ആശുപത്രിയായി ഉയർത്തിയിട്ടും സ്റ്റാഫുകളുടെ അഭാവമാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. സൂപ്രണ്ട് അടക്കം 21 ഡോക്ടർമ്മാർ വേണ്ടയിടത്തു 4 പേർ മാത്രമാണ് നിലവിലുള്ളത്. അതിൽ പലരും അവധിയിലുമാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ കിടത്തി ചികിത്സ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ വാദം. അനാസ്ഥ തുടർന്നാൽ ആശുപത്രിക്ക് മുൻപിൽ അനിശ്ചിതകാലം സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് മുക്താർ എ. അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ് യോഗം ഉൽഘാടനം ചെയ്തു. അസീസ് കളത്തൂർ, കെ.എഫ്. ഇഖ്ബാൽ, ഹനീഫ് സീതാംഗോളി, നിയാസ് മൊഗ്രാൽ, താജുദ്ദിൻ കടമ്പാർ, ഹക്കീം കണ്ടിഗെ, സക്കിർ പൊയ്യ, ഇർഷാദ് മള്ളങ്കൈ, പി.വൈ.ആസിഫ്, ഫാറൂഖ് ചെക്ക് പോസ്റ്റ്, മജീദ് മച്ചംപാടി, ഹാരിസ് പാവൂർ, സിദ്ദിഖ്, സിറാജ് മാസ്റ്റർ, ഷിഹാബുദ്ദിൻ, അൻഷാദ് കയർകട്ട, സിദ്ദിഖ് പേരാൽ, യൂനുസ് മൊഗ്രാൽ, റിയാസ് കണ്ണൂർ, താഹിർ ബി.ഐ ഉപ്പള, അൻസാർ പെർള, റിയാസ് മൗലാന റോഡ്, റിയാസ് കുഞ്ചത്തൂർ, സഹദ് അംഗഡിമുഗർ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതവും, സിദ്ദിഖ് ദണ്ഡഗോളി നന്ദിയും പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക