കാലവര്‍ഷക്കെടുതി; മഞ്ചേശ്വരം മണ്ഡലത്തിലെ 24 റോഡുകളുടെ പുനരുദ്ധാരണത്തിന് 1,17,60,000 രൂപ അനുവദിച്ചു

0
227

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 24 റോഡുകള്‍ക്ക് കാലാവര്‍ഷക്കെടുതി പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തി ചെയ്യുന്നതിന്ന് 1,17,60,000 രൂപ അനുവദിച്ചതായി മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍ അറിയിച്ചു.

മഞ്ചേശ്വരം പഞ്ചായത്തിലെ തിലക് കട്ട – ബോള്‍നാട് ഗുത്തു റോഡ്, മോസ്‌കോ കണ്ണതീര്‍ഥ റോഡ്, കടമ്പാര്‍ ഫസ്റ്റ് ക്രോസ്സ് റോഡ്, രാഗം – ബഡാജെ റോഡ്, ഹില്‍സൈഡ് -ക്രോസ്സ് റോഡ്, വോര്‍ക്കാടി പഞ്ചായത്തിലെ ബോലാട്പദവ് – ബേക്കറി റോഡ്, മജന്തൂര്‍ – ബജലാടി റോഡ്, കല്‍ക്കി – ബോള്‍മാര്‍ റോഡ്, മീഞ്ച പഞ്ചായത്തിലെ ഗാന്ധിനഗര്‍ -അര്‍നോഡി റോഡ്, ദൈഗോളി – ബോര്‍ക്കള മിയ്യപദവ് റോഡ്, മംഗല്‍പാടി പഞ്ചായത്തിലെ അടുക്ക – ബൈദല റോഡ്, പച്ചിലംപാറ – ഉപ്പള ഗേറ്റ് റോഡ്, ഒബര്‍ള – രിഫാഇയ്യ മസ്ജിദ് റോഡ്, പൈവളിഗെ പഞ്ചായത്തിലെ മുന്നൂര്‍- ഒടുവാര്‍ റോഡ്, ബായിക്കട്ട – ഏദാര്‍ റോഡ്, കുമ്പള പഞ്ചായത്തിലെ എന്‍ എച്ച്‌ – കോട്ട റോഡ്, പള്ളത്തിമാര്‍ – മൈങ്കടല്‍ റോഡ്, മുളിയടുക്ക – ചൗത്തേരി റോഡ്, കളത്തൂര്‍ -പാമ്പാട്ടി റോഡ്, ബംബ്രാണ ജംഗ്ഷന്‍ – ബട്മ കല്‍പ്പന റോഡ്, പുത്തിഗെ പഞ്ചായത്തിലെ പാടലഡുക്ക – ബാപ്പാലിപ്പൊനം റോഡ്, മുണ്ട്യത്തടുക്ക – ഊജംപദവ് സെക്കന്റ് ക്രോസ്സ് റോഡ്, എന്‍മകജെ പഞ്ചായത്തിലെ കണ്ണാടിക്കാനം – പെര്‍ള റോഡ്, മണിയംപാറ – ഗുദ്‌റഡുക്ക റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here