കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധിക്കാനുള്ള തീരുമാനം യൂത്ത് ലീഗ് ഉപേക്ഷിച്ചു,. കോഴിക്കോട് ചേര്‍ന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം ഇക്കാര്യം യൂത്ത് ലീഗിനെ അറിയിക്കുകയായിരുന്നു. അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് വരുന്നത്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. മറ്റ് ദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ ഒരുക്കി പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് രാവിലെ അറിയിച്ചത്. ബ്ലാക്ക് വാള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി 15ന് കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും പ്രതിഷേധ മതില്‍ തീര്‍ക്കും. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കുക. ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നും പി.കെ. ഫിറോസ് അവകാശപ്പെട്ടിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക