ന്യൂഡല്‍ഹി: (www.mediavisionnews.in) ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും അധ്യാപകരും അടക്കമുള്ളവരെ അക്രമിച്ചത് അന്‍പതോളം പേര്‍ വരുന്ന പുറത്തു നിന്നെത്തിയ സംഘം. തുണി കൊണ്ടും ഷാള്‍ കൊണ്ടും മുഖം മൂടിക്കെട്ടിയ ഇവരുടെ കയ്യില്‍ മാരകായുധങ്ങളും കാണാം. വിദ്യാര്‍ഥികള്‍ പകര്‍ത്തിയ അക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ എ.ബി.വി.പിക്കാരാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
പൊലിസ് നോക്കിനില്‍ക്കേയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നത് കണ്ട അധ്യാപകര്‍ ഇവരെ തടഞ്ഞെങ്കിലും അവര്‍ക്കെതിരെയും മര്‍ദനമുണ്ടായി. ജെ.എന്‍.യു പ്രൊഫസര്‍ സുചിത്ര സെന്‍ എന്ന അധ്യാപികയ്ക്കാണ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക