ഫ്രീ നെറ്റ്ഫ്‌ളിക്‌സും സെക്‌സ് ചാറ്റുമല്ല, നിങ്ങള്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നെങ്കില്‍ ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക; ബി.ജെ.പിയുടെ ക്യാംപെയ്‌നിന് ബദല്‍ ക്യാംപെയ്‌നുമായി പ്രതിഷേധക്കാര്‍

0
232

ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിന് വിയോജിപ്പുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിസ്ഡ് കോള്‍ ക്യാംപെയ്‌നുമായി പ്രതിഷേധക്കാര്‍. വീ ദ പിപ്പിള്‍ എന്ന കൂട്ടായ്മയാണ് ക്യാംപെയ്‌നുമായി രംഗത്തെത്തിയത്.

നോ ടു സി.എ.എ, നോ ടു എന്‍.പി.ആര്‍, നോ ടു നാഷണ്‍വൈഡ് എന്‍.ആര്‍.സി എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ന്‍. 7787060606 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ അടിക്കേണ്ടത്.

ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സോഷ്യല്‍മീഡിയില്‍ ലഭിക്കുന്നത്. സ്വരാജ് അഭിയാന്‍ നേതാവും അക്കാദമിക്കുമായ യോഗേന്ദ്ര യാദവ് ക്യാംപെയ്‌നിന് പിന്തുണയുമായി രംഗത്തെത്തി.

ഫ്രീ നെറ്റ്ഫ്‌ളിക്‌സുമില്ല, ഏകാന്തത അനുഭവിക്കുന്നവരുമില്ല, സി.എ.എയ്ക്കും, എന്‍.ആര്‍.സിയ്ക്കും എന്‍.പി.ആറിനും എതിരുള്ളവര്‍ മാത്രമാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു യോഗേന്ദ്ര യാദവ് ക്യാംപെയ്‌നിന് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത്.

നേരത്തെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും മിസ്ഡ് കോള്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ നല്‍കിയിരുന്ന നമ്പര്‍ പോണ്‍ സൈറ്റുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്.

‘സൗജന്യ നെറ്റ് ഫ്ളിക്സ് വേണമെന്നുണ്ടോ?, നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു പിടിക്കണോ?, എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ വിളിക്കണമെന്ന് തോന്നുന്നുണ്ടോ?. തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പൗരത്വ നിയമത്തെ പിന്തുണക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറാക്കിയ ടോള്‍ ഫ്രീ മ്പറാണ് കൊടുത്തിരുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here