ദില്ലി: (www.mediavisionnews.in) പുതുവർഷ പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 2020നെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു. പസഫിക് സമുദ്രത്തിലെ കിരിബാത്തി, സമോഒ ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തുക. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെ കിരിബാത്തിയില്‍ 2020 പിറക്കും. ഒരു മണിക്കൂറിനകം ആഘോഷം വന്‍നഗരങ്ങളിലേക്ക് പടരും.
ആദ്യം ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍. പിന്നെ ആസ്ട്രേലിയയിലെ സിഡ്നിയും മെല്‍ബണും. അതിന് പിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും 2020 എത്തും. ഒരു മണിക്കൂറിനു ശേഷം ഇന്ത്യയില്‍ പുതുവര്‍ഷപ്പുലരി. ഇന്ത്യ പുതുവര്‍ഷം ആഘോഷിച്ച് അരമണിക്കൂറിനകം പാകിസ്താനിലെത്തും.
അതിനും ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍. ലോകത്തിന്റെ വിവിധ നഗരങ്ങളെല്ലാം വലിയ രീതിയിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയോടെ റോമിലും അഞ്ചരക്കു ശേഷം ലണ്ടനിലും പുതുവര്‍ഷമെത്തും. യു.എസില്‍ ഇന്ത്യന്‍ സമയം നാളെ രാവിലെ പത്തിനാണ് 2020 എത്തുന്നത്.
അവസാനം പുതുവര്‍ഷമെത്തുക അമേരിക്കയിലെ ഹൌലാന്‍ഡ് ദ്വീപിലാണ്. ഇന്ത്യന്‍ സമയം നാളെ ഉച്ചക്കു ശേഷം ഹൌലാന്‍ഡിലും പുതുവര്‍ഷമെത്തുന്നതോടെ 24 മണിക്കൂര്‍ നീളുന്ന ലോകത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.