തൃണമൂൽ നേതാക്കള്‍ മംഗളൂരുവില്‍; കൊല്ലപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി

0
219

മംഗളൂരു: (www.mediavisionnews.in) തൃണമൂൽ കോൺഗ്രസ് നേതാക്കൾ മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. മുൻ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി, നദീമുൽഹഖ് എംപി എന്നിവരുൾപ്പടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

കർണാടക സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഉടൻ നൽകില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചതിനു പിന്നാലെയാണ് മമതയുടെ വാഗ്ദാനം. കൊൽക്കത്തയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അവരുടെ പ്രഖ്യാപനം. സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ രാജബസാറിൽ നിന്ന് കൊൽക്കത്തയിലെ മുള്ളിക് ബസാറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മമത വിദ്യാർഥികളോട് ജനാധിപത്യ രീതിയിൽ പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെട്ടു.

കർണാടകയിലെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാമെന്നേറ്റ പണം കൈമാറിയിരുന്നു.

നേരത്തെ, സംഭവത്തിൽ അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ ധനസഹായത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. കൊല്ലപ്പെട്ട രണ്ടു പേർക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നാണ് അദ്ദേഹം പിന്നാക്കം പോയത്.

കഴിഞ്ഞ ദിവസം ബി.ജെ.പി എംഎൽഎ ബസവനഗൗഡ പാട്ടീൽ കൊല്ലപ്പെട്ടവർക്ക് ധനസഹായം നൽകരുതെന്ന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് പ്രഖ്യാപിച്ച ധനസഹായം പിൻവലിച്ച് ആ പണം പശു സംരക്ഷകർക്ക് നൽകണമെന്നും പാട്ടീൽ പറഞ്ഞു. ഇതേത്തുടർന്നാണ് യെദ്യൂരപ്പ വാക്ക് മാറ്റിയത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here