പൗരത്വ നിയമം: സര്‍ക്കാർ നടപടി തിരിച്ചടിച്ചു, ഓരോ മണിക്കൂറിലും 2.45 കോടി നഷ്ടം

0
249

ദില്ലി: (www.mediavisionnews.in) പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നിയന്ത്രിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉത്തരവനുസരിച്ച് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇത് ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഓരോ മണിക്കൂറിലും 2.45 കോടിയ രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ട്.

അയൽരാജ്യമായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വത്തിനുള്ള നിയമനിർമാണം പാർലമെന്റ് പാസാക്കിയതിന് ശേഷം മൂന്നാഴ്ചയായി രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പൗരന്മാരുടെ ദേശീയ റജിസ്റ്റർ പദ്ധതിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നീക്കങ്ങളായാണ് വിമർശകർ ഇതിനെ കാണുന്നത്.

പ്രതിഷേധം ശമിപ്പിക്കുന്നതിനായി, സർക്കാർ ആയിരക്കണക്കിന് പൊലീസിനെ വിന്യസിക്കുകയും മൊബൈൽ ഡേറ്റ, കോൾ സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പരൗത്വ നിയമത്തിന്മേൽ ആളുകൾ ഓൺലൈനിൽ ചർച്ച നടത്താൻ ഇൻസ്റ്റാഗ്രാം, വാട്സാപ്, ഫെയ്സ്ബുക്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നത് തടയാനായിരുന്നു ഇത്. എന്നാൽ, ഇന്റർനെറ്റ് റദ്ദാക്കുന്നതിനെ നിരവധി പേരാണ് വിമർശിച്ചത്. ഇക്കാര്യത്തിൽ ചൈന മാത്രമാണ് ഇന്ത്യയെ അനുകൂലിച്ച് രംഗത്തെത്തിയത്.

വടക്കൻ ഉത്തർപ്രദേശിലെ 18 ജില്ലകളിലെങ്കിലും മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കാൻ ഉത്തരവിട്ടതായി ടെലികോം വ്യവസായ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തലസ്ഥാനമായ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഡിസംബർ 28 രാവിലെ വരെ ലഭ്യമല്ലെന്നാണ് അറിയുന്നത്.

ഇന്ത്യക്കാർ അവരുടെ സ്മാർട് ഫോണുകളിൽ പ്രതിമാസം ശരാശരി 9.8 ജിബി ഡേറ്റ ഉപയോഗിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്ന് സ്വീഡിഷ് ടെലികോം ഗിയർ നിർമാതാക്കളായ എറിക്സൺ അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കിനും മെസഞ്ചറിനും വാട്സാസാപ്പിനുമുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ടെലികോം കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ ഇൻഫോകോം എന്നിവ അംഗങ്ങളായുള്ള സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌എ‌ഐ‌ഐ) യും ഇന്റർനെറ്റ് റദ്ദാക്കലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഡേറ്റാ നിയന്ത്രണം വലിയ നഷ്ടമാണ് വരുത്തിയതെന്ന് സി‌എ‌ഐ‌ഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് റോയിട്ടേഴ്സിനോട് പറഞ്ഞു. 2019 അവസാനത്തെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു മണിക്കൂർ ഇന്റർനെറ്റ് ഷട്ട്ഡൗണിനായി ചെലവ് 2.45 കോടി രൂപയ്ക്ക് അടുത്താണെന്ന് അദ്ദേഹം പറഞ്ഞു. ടെലികോം കമ്പനികളെല്ലാം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നു മറ്റൊരു തിരിച്ചടിയും.

എന്നാൽ സർക്കാരിന്റെ ഇന്റർനെറ്റ് റദ്ദാക്കലിനെതിരെ ഭാരതി, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവർ ഔദ്യോഗികമായി പ്രതികരിച്ചില്ല. കഴിഞ്ഞയാഴ്ച ഡൽഹിയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജിങ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ 140 ദിവസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here