ന്യൂഡല്‍ഹി: (www.mediavisionnews.in) അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു.
2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും.
വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ അറിയാം
1- ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം.
2- നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല.
3- മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.
4- പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും.
5- സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും.
6- 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.
7- പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.