ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണെന്ന് മോഹന്‍ ഭാഗവത്

0
189

ഹൈദരാബാദ്: (www.mediavisionnews.in) ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.

‘ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുന്നെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്‌നേഹിക്കുന്നവരാകും. ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്’- മോഹന്‍ ഭാഗവത് പറഞ്ഞു.

സംഘത്തിന് 130 കോടി ഇന്ത്യക്കാരും ഹിന്ദുക്കളാണ്്. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നതെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കി. അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്നും രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും ജനങ്ങളാണ് ഇത് സാധ്യമാക്കുന്നതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here