മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എ യു.ടി ഖാദറിന് പങ്കുണ്ടെന്ന് ബിജെപി

0
190

വിജയപുര: (www.mediavisionnews.in) പൗരത്വ ഭേദദതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് പങ്കുണ്ടെന്ന് ബിജെപി. മംഗലാപുരത്തെ അക്രമ സംഭവങ്ങളില്‍ യുടി ഖാദറിനെതിരെയാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. മംഗലാപുരത്തും തീരപ്രദേശങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ക്കും പിന്തുണ നല്‍കിയത് ഖാദറാണെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി.

അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് എംഎല്‍എ യുടി ഖാദറിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നല്‍ ആണ് രംഗത്തെത്തിയത്. അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെ വൈകാതെ തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും ഖാദറിന്റെ ഉള്‍പ്പെടെയുള്ള ആളുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമാണ് പ്രതീക്ഷ.

യോഗി സര്‍ക്കാരിനെ മാതൃയാക്കി അക്രമങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ബസന്‍ഡൗഡ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here