ബന്തിയോട്: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ പൗരത്വ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അട്ക മുതൽ ബന്തിയോട് ടൗൺ വരെയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആസിഫ് പി.വൈ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ, പി.എം സലിം, അപ്പോളോ ഉമ്മർ, ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുൽ റഹ്മാൻ ബന്തിയോട്,ഉമ്മർ രാജാവ്, മജീദ് പച്ചമ്പള, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഫാറൂഖ് മാസ്റ്റർ, റഫീഖ് ബേക്കൂർ, ഹൈദർ അട്ക, ഖലീൽ ഹേരൂർ, ആസിഫ് മുട്ടം, സമീർ തുടങ്ങിയവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക