ഇര്‍ഫാന് പിന്നാലെ യൂസഫും, ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താന്‍ യുഗം അവസാനിയ്ക്കുന്നു

0
223

കൊല്‍ക്കത്ത (www.mediavisionnews.in) : ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും. ഒരു കോടി രൂപയായിരുന്നു യൂസഫ് പത്താന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. നേരത്തെ സണ്‍റൈസസ് ഹൈദരാബാദ് റിലീസ് ചെയ്തതിനെ തുടര്‍ന്നാണ് പത്താന്‍ താരലേലത്തില്‍ അണിനിരന്നത്.

കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനമാണ് യൂസഫ് പത്താന് തിരിച്ചടിയായത്. ഹൈദരാബാദിനായി 10 മത്സരങ്ങള്‍ കളിച്ച യൂസഫിന് 13.33 ശരാശരിയില്‍ 40 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. പുറത്താകാതെ നേടിയ 16 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. മാത്രമല്ല ഒരോവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

അതെസമയം ഐപിഎല്‍ 2018ല്‍ ഹൈദരാബാദ് റണ്ണേഴ്‌സ് അപ്പായ ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം പത്താന്‍ പുറത്തെടുത്തിരുന്നു. 15 മത്സരങ്ങളില്‍ നിന്ന് അന്ന് 29 ശരാശരിയില്‍ 260 റണ്‍സാണ് യൂസഫ് പത്താന്‍ നേടിയിരുന്നത്.

ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുളള യൂസഫ് പത്താന്‍ 174 ഐപിഎല്‍ മത്സരങ്ങളിലും ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. 29.13 ആണ് യൂസഫിന്റെ ഐപിഎല്‍ ബാറ്റിംഗ് ശരാശരി.

ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പത്താന്‍ യുഗത്തിനാണ് ഏതാണ്ട് ഇപ്പോള്‍ തിരശ്ശീല വീഴുന്നത്. നേരത്തെ യൂസഫ് പത്താന്റെ സഹോദരന്‍ ഇര്‍ഫാന്‍ പത്താനും ഐപിഎല്ലില്‍ നിന്നും പുറത്തായിരുന്നു. ഇന്ത്യയ്ക്കായി മുന്നൂറിലധികം വിക്കറ്റ് സ്വന്തമാക്കിയിട്ടുളള താരമാണ് ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി ഇര്‍ഫാന്‍ പത്താനെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചസികളും തയ്യാറായിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here