ആരുടേയും പൗരത്വം എടുത്തകളയാനുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്ന് നരേന്ദ്രമോദി

0
167

ജാർഖണ്ഡ് (www.mediavisionnews.in) : ആരുടേയും പൌരത്വം എടുത്തകളയാനുള്ളതല്ല പൗരത്വ ഭേദഗതി നിയമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് രാഷ്ട്രീയ ലാഭത്തിനായി മുസ്‍ലിംകളെ ഇളക്കി വിടുകയാണ്. പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമോയെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും മോദി ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പുനപ്പരിശോധിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു. ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ജ​മ്മു​ കശ്‍മീ​രി​ലും ല​ഡാ​ക്കി​ലും ആ​ർ​ട്ടി​ക്കി​ൾ 370 തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്നും പാ​ക്കി​സ്ഥാ​നി​ക​ൾ​ക്കെ​ല്ലാം ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കു​മെ​ന്നും തു​റ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ​യും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും നു​ണ​ക​ളു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ അ​ക്ര​മം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ​ പോ​ലും അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗ​റി​ല്ലാ രാ​ഷ്ട്രീ​യം നി​ർ​ത്ത​ണം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യാ​ണ് ന​മ്മു​ടെ ഏ​ക വി​ശു​ദ്ധ ഗ്ര​ന്ഥം. ഞ​ങ്ങ​ളു​ടെ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നും കോ​ള​ജു​ക​ളി​ലെ യു​വാ​ക്ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ളെ ശ്ര​ദ്ധി​ക്കും. ചി​ല പാ​ർ​ട്ടി​ക​ളും ന​ഗ​ര ന​ക്സ​ലു​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ തോ​ളി​ലി​രു​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here