മുഷറഫിന് വധശിക്ഷ; ശിക്ഷ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചതിന്

0
209

ലാഹോര്‍: (www.mediavisionnews.in) പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരെ ചുമത്തിയിരുന്നത്. 2007 നവംബറില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹം ചുമത്തിയത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായ അദ്ദേഹം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.

2013 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി പാക്കിസ്ഥാനിൽ തിരിച്ചെത്തിയ മുഷറഫിന് മത്സരിക്കാനായില്ല. നാഷനൽ അസംബ്ലിയിലേക്കു മൽസരിക്കാൻ നൽകിയ എല്ലാ പത്രികകളും തള്ളപ്പെട്ടു. തൊട്ടു പിന്നാലെ അറസ്‌റ്റ് ചെയ്യപ്പെട്ട് വീട്ടുതടങ്കലിലായി. ഇപ്പോള്‍ നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിലാണ് മുഷറഫ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here