പൗരത്വ ബിൽ; മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ച് ലീഗ്

0
226

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബിൽ വിഷയത്തിൽ ലീഗ് മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു. പതിനാറാം തീയതി വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട് വെച്ചാണ് യോഗം. നേരത്തെ സമാന വിഷയത്തിൽ സമസ്ത ഇ.കെ വിഭാഗം യോഗം വിളിച്ചിരുന്നങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് മുസ്‍ലിം സംഘടന നേതാക്കളെ ഫോണിൽ വിളിച്ച് യോഗത്തിലേക്ക് ക്ഷണിച്ചത്. പൌരത്വ ഭേദഗതി ബിൽ വിഷയത്തിൽ തുടർന്ന് സ്വീകരിക്കേണ്ട നിലപാടുകളാണ് ചർച്ചയാവുക. പാർലമെൻറിൽ ഇടപെട്ടതിന്റെയും, സുപ്രീംകോടതിയെ സമീപിച്ചതിന്റെയും വിശദാംശങ്ങൾ ലീഗ് എം.പിമാർ യോഗത്തിൽ ധരിപ്പിക്കും.

എല്ലാ മുസ്‍ലിം സംഘടനകളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി വലിയൊരു സമ്മേളനം വിളിക്കുന്നതിന്റെ സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം സമാനമായൊരു യോഗം സമസ്ത ഇ.കെ വിഭാഗം വിളിച്ചിരുന്നു. രാഷ്ട്രീയമായി ഉയർത്തികൊണ്ടുവരേണ്ട വിഷയത്തിൽ സമസ്ത യോഗം വിളിച്ചതിനെതിരെ ലീഗ് നേതാക്കൾ രംഗത്ത് വരികയായിരുന്നു. അതോടെ സമസ്ത നേതൃത്വം യോഗത്തിൽ നിന്ന് പിൻവാങ്ങി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here