നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ ഇനി 14 വർഷം തടവ്; ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

0
205

ന്യൂദല്‍ഹി: (www.mediavisionnews.in) നിയമവിരുദ്ധമായി തോക്കുകൾ കൈവശം വച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ആയുധ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ബിൽ ശബ്ദവോട്ടോടെയാണ് രാജ്യസഭ കടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളി.

പരമ്പരാഗതമായി ലഭിച്ച ഹെറിറ്റേജ് ആയുധങ്ങൾ നിർജീവമാക്കി സൂക്ഷിക്കാമെന്ന് ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നുള്ള എംപിമാരടക്കം ഈ ആവശ്യമുന്നയിച്ചിരുന്നു. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, നിർമ്മിക്കൽ എന്നിവയ്ക്കുള്ള കുറഞ്ഞശിക്ഷ 14 വർഷം തടവും പരമാവധി ശിക്ഷ ജീവിതാവസാനം വരെ തടവുമാണ്.

ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ലൈസൻസുള്ള തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here