പീഡകരോട് ദയ വേണ്ട, പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്ന് രാഷ്ട്രപതി

0
190

ന്യൂഡല്‍ഹി(www.mediavisionnews.in) :നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി തളളണമെന്ന ശുപാര്‍ശയുമായി എത്തിയത്. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയിരുന്നത്.

എന്നാല്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. പീഡകരോട് ദയ വേണ്ട. പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണമെന്നും സ്ത്രീകള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ രാജ്യ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

അതിനിടെ തെലങ്കാന ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here