തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേര്‍ക്കെതിരെയാണ് സംസ്ഥാനത്ത് ഇന്ന് പിഴ ചുമത്തിയത്. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 1,046 പേര്‍ക്കെതിരെ ഇന്ന് പിഴ ചുമത്തി.
സീറ്റ് ബല്‍റ്റില്ലാതെ യാത്ര ചെയ്ത 150 പേര്‍ക്കും പിഴ ചുമത്തി. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 1,213 പേരില്‍ നിന്നായി 7,32,750 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് പിഴ ഈടാക്കിയത്. ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കുന്നത്.
നിലവിലെ നിയമമനുസരിച്ച്, ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കും.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക