മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സിപിഎം എംഎല്‍എ

0
169

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ പിന്തുണക്കുമെന്ന് സിപിഎം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മഹാ അഗഡി സര്‍ക്കാറിനെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെ പിന്തുണക്കുന്നത്. പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തില്‍ നിന്നാണ് വിനോദ് നിക്കോളെ തെരഞ്ഞെടുക്കപ്പെട്ടത്. അധികാരത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താനാണ് മഹാ അഗഡി സര്‍ക്കാറിന് പിന്തുണ നല്‍കുന്നത്.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിട്ടുള്ള ധാരണ അംഗീകരിച്ച് മറ്റ് സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ചര്‍ച്ച തുടരുകയാണ്. കോൺഗ്രസിന് 13 മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. സഖ്യസർക്കാരിൽ ഒരു ഉപമുഖ്യമന്ത്രി പദവി മതിയെന്ന് ആലോചനയുണ്ട്. സ്പീക്കർ സ്ഥാനമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന മറ്റൊരു ആവശ്യം.

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശിവജി പാർക്കിലാണ് ചടങ്ങ്. നേരത്തെ ഡിസംബർ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. എംഎൽഎമാരുടെ സത്യപ്രതിഞ്ജ മാത്രമാണ് ഇന്ന് നടക്കുക. സംസ്ഥാനത്ത് 288 എംഎൽഎമാരുള്ളതിനാൽ ചടങ്ങുകൾ വൈകീട്ട് വരെ നീളും. ബിജെപി എംഎൽഎ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കർ.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here