തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കും. 2018 പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളിൽ 578 ചെക്കുകളാണ് മടങ്ങിയത്. 6 കോടി 31 ലക്ഷം രൂപയുടെ ചെക്കുകളാണ് മടങ്ങിയതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
തുക തിരിച്ചുകിട്ടാൻ നടപടി എടുത്തതിലൂടെ കിട്ടിയത് 5 കോടി 80 ലക്ഷം രൂപയാണ്. ഇനിയും 331 വണ്ടി ചെക്കുകളിൽ തീര്‍പ്പാകാൻ ബാക്കിയുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ 43 വണ്ടി ചെക്കുകളിൽ ഒരു ലക്ഷം രൂപക്ക് മുകളിലേക്കുള്ള തുകയാണ് രേഖപ്പെടുത്തിയിരുന്നത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക