കാസര്‍കോട്: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട്ടുകാരുടെ മനസ് നിറയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം കടുത്ത വിമർശനങ്ങൾ നടത്തിയ രണ്ടുപേരാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ശങ്കർ റായും. ഇപ്പോഴിതാ ശങ്കർ റായുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ.
‘ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ മഞ്ചേശ്വരത്തെ ഇടത് പക്ഷ ജനാധ്യപത്യ മുന്നണി സ്ഥാനാർത്ഥിയായിരുന്ന ശങ്കർ റായ് മാസ്റ്ററുടെ മകൾക്ക് വിവാഹ ആശംസകൾ നേരാൻ അംഗടിമൊഗറിലെ ഭവനത്തിലെത്തിയപ്പോൾ.’ എന്ന് കുറിച്ച് ഉണ്ണിത്താൻ ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈശ്വര വിശ്വാസത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് സമയത്ത് ഇരുവരും ഏറ്റുമുട്ടിയിരുന്നു.
ശങ്കർ റെ കപടവിശ്വാസിയാണെന്നായിരുന്നു അന്ന് ഉണ്ണിത്താൻ ആരോപിച്ചത്. എന്നാൽ. കമ്യൂണിസ്റ്റുകാരൻ ഈശ്വരവിശ്വാസിയാകാൻ പാടില്ലെന്നത് പഴയ ചിന്താഗതിയാണെന്ന് ശങ്കർ റേ അന്ന് തിരിച്ചടിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധം സൂക്ഷിക്കുന്ന നേതാക്കൾ മാതൃകയാണെന്നും ചിത്രത്തിന് താഴെ കമന്റുകളുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക