തൃശ്ശൂര്‍: (www.mediavisionnews.in) വാളയാര്‍ കേസില്‍ ഡി.വൈ.എഫ്.ഐയെ കാണാനില്ലെന്ന് പരിഹസിച്ച് ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. സ്വരാജ് റൗണ്ടിലും നഗര പ്രദേശങ്ങളിലും ആണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.
ഉഗാണ്ട, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തില്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് നോട്ടീസില്‍ ചോദിക്കുന്നു. ഒരൊറ്റ ഡി.വൈ.എഫ്.ഐ നേതാവിനെയും നാട്ടില്‍ കാണാത്തത് കൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു.
ഇവരെ കണ്ടുകിട്ടിയാല്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക