ഉപ്പള മൂസോടിയിൽ കടല്‍ക്ഷോഭം രൂക്ഷമായി; തീരദ്ദേശവാസികള്‍ ആശങ്കയില്‍

0
189

ഉപ്പള: (www.mediavisionnews.in) മൂസോടി കടപ്പുറത്ത് വീണ്ടും കടല്‍ ക്ഷോഭം രൂക്ഷമായി. ഫ്രഞ്ച് പൗരന്റെ ഔട്ട് ഹൗസ് തകര്‍ന്നു. ഇന്നലെ രാവിലെ മുതലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കടല്‍ ക്ഷോഭം രൂക്ഷമായത്. മത്സ്യത്തൊഴിലാളി ഹസൈനാറിന്റെ വീട് അപകട ഭീഷണിയിലാണ്. രണ്ട് മാസം മുമ്പുണ്ടായ കടല്‍ ക്ഷോഭത്തില്‍ പത്തോളം വീടുകളും പള്ളിയും തകര്‍ന്നിരുന്നു. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. എന്തും സംഭവിക്കാമെന്ന ഭീതിയോടെയാണ് പല കുടുംബങ്ങളും കഴിയുന്നത്. നേരത്തെ ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ബന്ധുവീട്ടിലും മറ്റുമാണ് കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കടല്‍ഭിത്തികള്‍ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ നഷ്ടം നേരിട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here