മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.
42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ രാവിലെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളില്‍ യന്ത്രതകരാറുമൂലം രാവിലെ വോട്ടിംഗ് ആരംഭിക്കാനായിരുന്നില്ല. അങ്കടി മൊഗറിലെ 165,166 ബൂത്തുകളിലും , ഉപ്പള ഹൈസ്‌ക്കൂളിലെ 69 ാം ബൂത്ത് എന്നിവിടങ്ങളിലുമായിരുന്നു യന്ത്രതകരാര്‍ ഉണ്ടായത്.
896 പോളിങ് സ്റ്റേഷനുകളിലായി 9,57,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത് . 4,91,455 വനിതകളും 4,66,047 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പടെയാണിത്.
മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും കനത്ത മഴ പെയ്യുന്നുണ്ട്. എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നത് പോളിംഗ് ശതമാനത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയിലാണ് പാര്‍ട്ടികള്‍.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.