മുംബൈ (www.mediavisionnews.in): നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടു പോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000- ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞെന്ന് കാട്ടി വിവരാവകാശ നിയമപ്രകാരം നല്‍കിയതിന് മറുപടിയായാണ് ആര്‍.ബി.ഐ യുടെ മറുപടി.
കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനെന്ന് കാട്ടി 2016 നവംബര്‍ എട്ടിന് രാത്രി പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ചെന്ന് പെട്ടെന്നുള്ള പ്രഖ്യാപനത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് 2,000 രൂപ നോട്ട് അവതരിപ്പിച്ചത്. സെന്‍ട്രല്‍ ബാങ്കിന്റെ വിവരാവകാശ മറുപടി പ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ 3,542.991 ദശലക്ഷം നോട്ടുകളാണ് അച്ചടിച്ചത്. 2017-18 വര്‍ഷത്തില്‍ അച്ചടിയില്‍ ഗണ്യമായ കുറവുണ്ടായി. 111.507 ദശലക്ഷം നോട്ടുകള്‍ മാത്രമാണ് ഈ കാലയളവില്‍ അച്ചടിച്ചത്. 2018-19 ല്‍ ഇത് 46.690 ദശലക്ഷം നോട്ടുകളായും ചുരുക്കി.
കള്ളപണം തടയാനായെന്ന് പ്രഖ്യാപനത്തോടെ വിപണിയിലെത്തിയെങ്കിലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് 2000 ത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി. ആന്ധ്രാ തമിഴ്‌നാട് ബോര്‍ഡറില്‍ നിന്ന് ആറു കോടിയുടെ 2000 രൂപ നോട്ടുകളാണ് പിടികൂടിയത്.
ഈ വര്‍ഷം ആദ്യം രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് നിഷേധിച്ചിരുന്നു. എന്നാല്‍ ആര്‍.ബി.ഐ വെളിപ്പെടുത്തല്‍ വന്നതോടെ സര്‍ക്കാരിന്റെ ഈ വാദവും പൊളിഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.